ADVERTISEMENT

തൃശൂർ∙ സംസ്ഥാനത്ത് സംഘടനയുമായി സജീവമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരെയും പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ ഉൾപ്പെടുത്തി ചുമതല നൽകാൻ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഏതാനും മാസം മുൻപ് രൂപം നൽകിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ച പദ്ധതി ഉടൻ നടപ്പാക്കാനാണ് നീക്കം. തൃശൂരിൽ കഴിഞ്ഞ ദിവസം നടന്ന പാർട്ടി സംസ്ഥാന സമിതിയിലാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

വാർഡ് തലം മുതൽ വിവിധ സെല്ലുകളുടെയും മോർച്ചകളുടെയും ചുമതലയിലേക്കായിരിക്കും ഇവരെ നിയോഗിക്കുക. നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഇത് ഉടൻ നടപ്പാക്കാനാണ് തീരുമാനം. മുപ്പതോളം സെല്ലുകളാണ് ബിജെപിയുടെ കീഴിലുള്ളതെങ്കിലും ഇവയിൽ പലതിന്റെയും താഴേത്തട്ടിലെ ഘടകങ്ങൾ സജീവമല്ല. അവയെ ശക്തമാക്കുക വഴി ബിജെപി പ്രവർത്തനം ഊർജിതമാക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

സംസ്ഥാനത്തെ 14 നിയോജക മണ്ഡലങ്ങളിലും നടത്തിയ ശിബിരങ്ങളിൽ പങ്കെടുത്ത പതിനയ്യായിരത്തോളം സജീവ പ്രവർത്തകരിൽ ഏതെങ്കിലും തരത്തിലുള്ള സംഘടനാ ചുമതലയില്ലാത്തവരെ  ഇത്തരത്തിൽ സംഘടനയുടെ ഭാഗമാക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക തയാറാക്കാൻ മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായി സമിതിക്കും ഫെബ്രുവരിയിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്ക്കും സമ്പൂർണ സംസ്ഥാന സമിതി അംഗീകാരം നൽകി. ജനറൽ സെക്രട്ടറി എം.ടി രമേശിനായിരിക്കും കേരള യാത്രയുടെ ഏകോപന ചുമതല.

English Summary: State BJP to give party portfolios to all who are active in the party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com