ADVERTISEMENT

കോഴിക്കോട്∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വേദിക്ക് സമീപം കരിമരുന്ന് പ്രകടനം നടത്തിയത് ആവേശത്തിനൊപ്പം ആശങ്ക പരത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിനിടെയാണ് പ്രവർത്തകർ പടക്കം പൊട്ടിച്ചത്. 

സമ്മേളനം ഉദ്ഘാടനം ചെയ്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സംസാരിക്കാനൊരുങ്ങുമ്പോൾ വേദിക്ക് മുകളിൽ കരിമരുന്ന് പൊട്ടുകയായിരുന്നു. പേപ്പറും സീറ്റ് ക്യൂഷ്യനും തലയ്ക്കു മുകളിൽ പിടിച്ചാണ് നേതാക്കൾ തീപ്പൊരി ശരീരത്തിൽ വീഴാതെ കരിമരുന്ന് പ്രകടനത്തിൽനിന്ന് രക്ഷപ്പെട്ടത്.

English Summary: Fireworks during aishwarya kerala yathra makes confusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com