ആവശ്യങ്ങൾ അംഗീകരിക്കാതെ കർഷകർ തിരികെ വീട്ടിലേക്കില്ല: രാകേഷ് ടികായത്
Mail This Article
ന്യൂഡൽഹി ∙ ആവശ്യങ്ങൾ അംഗീകരിക്കാതെ തിരിച്ചു വീട്ടിലേക്ക് ഇല്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. സമ്മർദത്തിന് അടിമപ്പെട്ട് സർക്കാരുമായി ചർച്ചകൾക്കില്ലെന്നും മൂന്നു മണിക്കൂർ നീണ്ട റോഡ് തടയലിനുശേഷം ഡൽഹി – യുപി അതിർത്തിയിലെ ഗാസിപുരിൽ കർഷകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതിഷധം ഒക്ടോബർ 2 വരെ നീളും. അതിനുള്ളിൽ നിയമം പിൻവലിക്കാൻ കേന്ദ്രത്തിന് സമയം നൽകുന്നു. അതിനുശേഷം നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവം പിന്നീടു തീരുമാനിക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.
യുപി, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഒഴിച്ച് രാജ്യത്തെ വിവിധ ഇടങ്ങളിൽ റോഡ് തടഞ്ഞ് കർഷകർ പ്രതിഷേധിച്ചിരുന്നു. സമാധാനപരമായിരുന്നു പ്രതിഷേധം. ദേശീയപാതകളിൽ ട്രാക്ടറുകളുമായി കർഷകർ തമ്പടിച്ചു.
ഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും ആംബുലൻസുകൾക്കും അത്യാഹിത വാഹനങ്ങൾക്കും എത്രയും വേഗം കടന്നുപോകാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു.
English Summary: "Won't Return Home Unless Demands Met": Rakesh Tikait As Chakka Jam Ends