ഖാദി മാസ്കിന് എതിരെ പോസ്റ്റ്: ജീവനക്കാരനു സസ്പെൻഷൻ

RATION KIT KHADI MASK
റേഷൻ കിറ്റിനൊപ്പം നൽകിയ ഖാദി മാസ്ക് (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്കിന്റെ വിലയിൽ അഴിമതിയുണ്ടെന്നു സൂചിപ്പിക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റ്, ഷെയർ ചെയ്ത ഖാദി ബോർഡ് ജീവനക്കാരനു സസ്പെൻഷൻ. ഖാദി ബോർഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ സീനിയർ ക്ലാർക്കും ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി.എസ്.രാജീവിനെയാണ് അന്വേഷണവിധേയമായി ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ് സസ്പെൻഡ് ചെയ്തത്.

ഖാദി ബോർഡിന്റെ ജീവനക്കാരനായിരിക്കെ സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചതു ഗുരുതരമായ കൃത്യവിലോപമാണെന്നു ചൂണ്ടിക്കാട്ടിയും ഇതു സംബന്ധിച്ചു ബോർഡ് വൈസ് ചെയർപഴ്സൻ ശോഭന ജോർജിന്റെ ഉത്തരവു പ്രകാരവുമാണു സെക്രട്ടറിയുടെ നടപടി.

ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിനൊപ്പം 2 ഖാദി മാസ്ക് വീതം നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. കിറ്റ് തയാറാക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷന് ലക്ഷണക്കണക്കിനു മാസ്ക് നൽകുകയും ചെയ്തു. സിംഗിൾ ലെയർ മാസ്കിന്റെ ഗുണമേന്മ സംബന്ധിച്ചു വാർത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച് തന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരാൾ ഫെയ്സബുക്കിൽ ഇട്ട പോസ്റ്റാണ് ജീവനക്കാരൻ പങ്കുവച്ചത്.

English Summary: Suspension for Khadi Board employee on sharing a post that defames the board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA