ADVERTISEMENT

ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെ ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തിൽ രാഷ്ടീയ നാടകം തുടരുന്നു. കോൺഗ്രസ് പിന്തുണയോടെ രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം അംഗം വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചു. 

ഇവിടെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കോൺഗ്രസിന് ഈ വിഭാഗത്തിൽനിന്ന് പ്രതിനിധിയില്ല. 18 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 6 വീതം അംഗങ്ങൾ ബിജെപിക്കും കോൺഗ്രസിനും അഞ്ചംഗങ്ങൾ എൽഡിഎഫിനും ഉണ്ട്. ഒരാൾ സ്വതന്ത്രനാണ്. തിരഞ്ഞെടുപ്പിൽ വിജയമ്മയ്ക്ക് 11 വോട്ടും ബിജെപി സ്ഥാനാർഥി ബിന്ദുവിന് 6 വോട്ടും ലഭിച്ചു.

സ്വതന്ത്രനായ ദീപു വോട്ട് അസാധുവാക്കി. പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്ന് വിജയമ്മ ഫിലേന്ദ്രൻ പറഞ്ഞു. സിപിഎം–കോൺഗ്രസ് ഒത്തുകളിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപിയെ ഒഴിച്ചു നിർത്താനാണ് സിപിഎമ്മിനു പിന്തുണ നൽകിയതെന്നാണു കോൺഗ്രസ് വിശദീകരണം.

ഇതു രണ്ടാം തവണയാണ് വിജയമ്മ രാജിവയ്ക്കുന്നത്. ഡിസംബർ അവസാനം നടന്ന തിരഞ്ഞെടുപ്പിലും വിജയമ്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനു ശേഷം പാർട്ടി നിർദേശപ്രകാരം രാജിവച്ചു.

English Summary: Chennithala-Thripperumthura Panchayat president resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com