കോവിഡ്: സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mail This Article
×
കൊൽക്കത്ത∙ ബംഗാൾ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ബുദ്ധദേവിനും ഭാര്യ മീരയ്ക്കും മേയ് 17ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പാം അവന്യൂവിലെ വീട്ടില്‍ ഐസലേഷനിലായിരുന്ന ബുദ്ധദേവിനെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ചയ്ക്കകം വീട്ടിലേക്കു മടങ്ങാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
English Summary: Buddhadeb Bhattacharya admitted to hospital for Covid-19 treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.