ADVERTISEMENT

പാലക്കാട്∙ ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി കൊല്ലം എംഎൽഎ മുകേഷിനെ ഫോൺ വിളിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം.ഹംസ. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. കുട്ടി ബാലസംഘം പ്രവർത്തകനാണെന്നും എം.ഹംസ പറഞ്ഞു.

പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ വിദ്യാര്‍ഥിയാണ് മുകേഷിനെ ഫോൺ വിളിച്ചത്. സുഹൃത്തുക്കളുടെ പഠന സൗകര്യത്തിനായാണ് വിളിച്ചതെന്ന് വിദ്യാര്‍ഥി വിശദീകരിച്ചിരുന്നു. സിനിമ നടന്‍ കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതി. താന്‍ ആറുതവണ വിളിച്ചതുകൊണ്ടാകാം എംഎൽഎയ്ക്ക് ദേഷ്യം വന്നത്. എംഎൽഎ പരാതി നല്‍കേണ്ടെന്നും പ്രശ്നം തീര്‍ക്കാമെന്നും വിദ്യാര്‍ഥി പറഞ്ഞു. 

കഴിഞ്ഞ ദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുമ്പോഴാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെന്ന് പരിചയപ്പെടുത്തി മുകേഷിന് ഫോണ്‍ വന്നത്. ഫോണിൽ വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ച അദ്ദേഹം, സംഭവം വിവാദമായതോടെ, സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും വിശദീകരിച്ചിരുന്നു.

English Summary: M Hamsa on mukesh mla's phone call controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com