ADVERTISEMENT

പത്തനംതിട്ട ∙ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മത്സരിച്ച ആറൻമുളയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം റിപ്പോർട്ട്. 250ലേറെ പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനിന്നെന്നും നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്തുതന്നെ വീണാ ജോര്‍ജ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അന്ന് മുതിര്‍ന്ന നേതാക്കള്‍ നേരിട്ടിറങ്ങിയാണ് പ്രശ്നം പരിഹരിച്ചത്. എന്നിരുന്നാലും നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. 22 ലോക്കല്‍ കമ്മിറ്റികളിലെ 267 പാര്‍ട്ടി അംഗങ്ങളും സജീവമല്ലായിരുന്നു.

കുമ്പഴ, കുളനട, ഇരവിപേരൂര്‍, വള്ളംകുളം എന്നിവടങ്ങളിലാണു കൂടുതല്‍ പേർ വിട്ടുനിന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായിരുന്ന എ.പദ്മകുമാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ നേ‍തൃത്വത്തിന് കൈമാറി. റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും.

English Summary: Aranmula election: CPM election committee review report

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com