23 സ്പെഷൽ ട്രെയിനുകളിൽ നവംബർ മുതൽ റിസർവേഷൻ ഒഴിവാക്കിയ കോച്ചുകളും
Mail This Article
ചെന്നൈ ∙ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള 23 സ്പെഷൽ ട്രെയിനുകളിൽ നവംബർ ഒന്നുമുതൽ സെക്കൻഡ് ക്ലാസിൽ റിസർവേഷനില്ലാതെയും യാത്ര ചെയ്യാം. പൊതുജന അഭിപ്രായത്തെ തുടർന്നാണു തീരുമാനമെന്നു റെയിൽവേ ബോർഡ് അറിയിച്ചു. ഈ ട്രെയിനുകളിൽ നവംബർ മുതൽ റിസർവേഷൻ ഒഴിവാക്കിയ കോച്ചുകളും ഉൾപ്പെടുത്തും.
സ്പെഷൽ ട്രെയിനുകളിലെ അൺറിസർവ്ഡ് കോച്ചുകളുടെ വിശദാംശങ്ങൾ (ട്രെയിൻ നമ്പർ, ട്രെയിൻ, റിസർവേഷൻ ഒഴിവാക്കുന്ന സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നീ ക്രമത്തിൽ)
06336, കൊല്ലം–നിലമ്പൂർ റോഡ്, 5
06325, നിലമ്പൂർ റോഡ്–കോട്ടയം, 5
06304, തിരുവനന്തപുരം–എറണാകുളം, 4
06303, എറണാകുളം–തിരുവനന്തപുരം, 4
06302, തിരുവനന്തപുരം–ഷൊർണൂർ, 6
06301, ഷൊർണൂർ–തിരുവനന്തപുരം, 6
06308, കണ്ണൂർ–ആലപ്പുഴ, 6
06307, ആലപ്പുഴ–കണ്ണൂർ, 6
02628, തിരുവനന്തപുരം– തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ്, 4
06850, രാമേശ്വരം–തിരുച്ചിറപ്പള്ളി, 4
06849, തിരുച്ചിറപ്പള്ളി–രാമേശ്വരം, 4
06305, എറണാകുളം–കണ്ണൂർ, 6
06306, കണ്ണൂർ–എറണാകുളം, 6
06089, ഡോ. എംജിആർ ചെന്നൈ സെൻട്രൽ– ജോലാർപേട്ട, 6
06090, ജോലാർപേട്ട– ഡോ. എംജിആർ ചെന്നൈ സെൻട്രൽ, 6
06844, പാലക്കാട് ടൗൺ–തിരുച്ചിറപ്പള്ളി, 6
06843, തിരുച്ചറപ്പള്ളി– പാലക്കാട് ടൗൺ, 6
06607, കണ്ണൂർ– കോയമ്പത്തൂർ, 4
06608, കോയമ്പത്തൂർ–കണ്ണൂർ, 4
06342, തിരുവനന്തപുരം–ഗുരുവായൂർ, 4
06341, ഗുരുവായൂർ–തിരുവനന്തപുരം, 4
06366, നാഗർകോവിൽ–കോട്ടയം, 5
English Summary: Restoration of general second class unreserved coaches in reserved trains