തിരുവനന്തപുരം ∙ സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി െചയര്‍മാനാകും. ഗായകന്‍ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനും തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുവരുടെയും നിയമത്തിന് അംഗീകാരം നല്‍കിയെന്നാണ് അറിയുന്നത്.
ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നേരത്തേ സിപിഎം നേതൃയോഗത്തിലും ഇരുവരുടെയും നിയമനത്തിന് ധാരണയായിരുന്നു. സംവിധായകൻ കമൽ ആണ് നിലവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കെപിഎസി ലളിതയാണ് സംഗീത നാടക അക്കാദമി അധ്യക്ഷ.
English Summary: Director Ranjith become chairman of Kerala Chalachithra Academy