സീറ്റ് നിഷേധിച്ചു; പരീക്കറുടെ മകൻ ബിജെപി വിട്ടു, സ്വതന്ത്രനായി മത്സരിക്കും
Mail This Article
×
പനജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ പനജി നിയമസഭാ സീറ്റിൽ മത്സരിക്കുന്നതിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപിയിൽനിന്നു രാജിവച്ചു. പനജി സീറ്റിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഉത്പൽ അറിയിച്ചു.
‘‘എന്റെ മൂല്യങ്ങൾക്കായി നിലപാട് സ്വീകരിക്കേണ്ട സമയമായി. പനജി മണ്ഡലത്തിലെ സ്ഥാനാർഥിത്വം ലഭിച്ചില്ല. പക്ഷേ, പാർട്ടിയിൽ അവസരോചിതമായി വന്ന ഒരാൾക്ക് സ്ഥാനാർഥിത്വം നൽകി. രാഷ്ട്രീയ വിധി എന്താണെന്ന് പനജിയിലെ ജനം തീരുമാനിക്കട്ടെ.’’ – അദ്ദേഹം പറഞ്ഞു. മനോഹർ പരീക്കറിന്റെ മണ്ഡലമായിരുന്നു പനജി. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായ അദ്ദേഹം 2019-ൽ അധികാരത്തിലിരിക്കെയാണ് അന്തരിച്ചത്.
English Summary: Manohar Parrikar's Son, Denied Ticket From Father's Goa Seat, Quits BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.