പത്മഭൂഷൺ നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ
Mail This Article
×
ന്യൂഡൽഹി∙ പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ‘പത്മഭൂഷൺ അവാർഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് അവർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നിരസിക്കുന്നു–ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. സീതാറാം യച്ചൂരിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധമായിട്ടായിരിക്കാം പത്മ നിഷേധിച്ചതെന്നാണു വിവരം.
English Summary: If I have been awarded, I refuse it: Buddhadeb Bhattacharjee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.