ADVERTISEMENT

ന്യൂഡൽഹി∙ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സമാധാനപരം. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ വോട്ടെടുപ്പും പൂർത്തിയായി.

ഗോവയിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്– 79%. ഉത്തരാഖണ്ഡിൽ 62% പേരും യുപിയിൽ 61% പേരും വോട്ടു ചെയ്തു. ഉത്തരാഖണ്ഡിൽ ഹരിദ്വാറിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്– 68.33%. ഗോവയിൽ സാൻക്വലിം മണ്ഡലത്തിൽ 78.94 % പോളിങ് രേഖപ്പെടുത്തി.

ഒരിടത്തും ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ഗോവയിലെ 40 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും യുപിയിൽ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലുമാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.

യുപിയിൽ 30 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ളതാണ് ഈ ജില്ലകളിലെ ഏറെ മണ്ഡലങ്ങളും. 2017ൽ 55 സീറ്റുകളിൽ 38 സീറ്റ് ബിജെപി നേടി. സമാജ്‌വാദി പാർട്ടി 15 സീറ്റിലും കോൺഗ്രസ് 2 സീറ്റിലും വിജയിച്ചു. സഹാറൻപുരിൽ പോളിങ് ഓഫിസർ റാഷിദ് അലിയെ വോട്ടെടുപ്പു ദിവസം പുലർച്ചെ ബൂത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.

English Summary: Assembly Elections 2022: Uttar Pradesh, Goa, Uttarakhand polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com