മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാംപ് ചെയ്യുന്നത് ഭയം കൊണ്ട്; യുഡിഎഫ് ജയം ഉറപ്പ്: ഉമ്മൻചാണ്ടി

oommen-chandy-speaks
ഉമ്മൻ ചാണ്ടി മനോരമ ന്യൂസ് പ്രതിനിധിയുമായി സംസാരിക്കുന്നു (ടിവി ദൃശ്യം)
SHARE

കൊച്ചി ∙ മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുന്നതു ഭയം കൊണ്ടാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനോരമ ന്യൂസിനോട്. യുഡിഎഫിനു വിജയം ഉറപ്പാണ്. അക്കാര്യത്തിൽ ഒരു ആശങ്കയുമില്ല. സില്‍വര്‍ലൈന്‍ കല്ലിടലില്‍ പിന്നോട്ടുപോയിരിക്കുന്നത് തിര‍ഞ്ഞെടുപ്പു കാരണമാണ്. സില്‍വര്‍ലൈന്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് യുഡിഎഫ് വേണ്ടെന്നുവച്ചത്. ഇക്കാര്യത്തില്‍ ഒരു ഈഗോയുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരസ്യ പ്രചാരണത്തിന് 11 ദിവസം ബാക്കിനിൽക്കെ തൃക്കാക്കരയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. സീറ്റ് പിടിച്ചെടുത്തു നിയമസഭയിൽ സെഞ്ചറി അടിക്കാൻ ശ്രമിക്കുന്ന ഇടതുമുന്നണി, മന്ത്രിമാരെയും എംഎൽഎമാരെയും ഇറക്കി ഭവനസന്ദർശനം തുടരുകയാണ്. തൃക്കാക്കര സെൻട്രൽ, പാലാരിവട്ടം എന്നിവിടങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പര്യടനം. സിറ്റിങ് സീറ്റ് കൈവിടാതിരിക്കാൻ പ്രചാരണം ഏകോപിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കൊച്ചിയിലുണ്ട്.

യുഡിഎഫ് ക്യാമ്പിന് ആവേശം പകരാൻ ഉമ്മൻചാണ്ടിയും മണ്ഡലത്തിലുണ്ട്. ബിജെപി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണനു വേണ്ടി വോട്ടു തേടാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മുൻ ഗവർണർ കുമ്മനം രാജശേഖരനുമാണ് ഇന്ന് മണ്ഡലത്തിലുള്ളത്.

English Summary: Oommen Chandy on LDF campaign in Thrikkakara ahead of by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS