‘എന്തു മണ്ടത്തരവും ഏറ്റുവിളിക്കും’: സിപിഎം വി‍ഡിയോ പങ്കിട്ട് രാഹുല്‍ മാങ്കൂട്ടത്തിൽ

cpm-23rd-party-congress-1
വിഡിയോയിൽനിന്നുള്ള ദൃശ്യം
SHARE

കണ്ണൂർ∙ സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും വാഴട്ടെയെന്ന് സിപിഎം മുദ്രാവാക്യം. കണ്ണൂരില്‍ നടന്ന സിപിഎം 23–ാം പാർട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എന്‍.ഷംസീര്‍ എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലിഷില്‍ മുദ്രാവാക്യം വിളിച്ചത്. തെറ്റുപറ്റിയതെന്ന് അറിയാതെ കൂടിനിന്ന നേതാക്കളും അണികളും മുദ്രാവാക്യം ഏറ്റുവിളിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുദ്രാവാക്യം വിളിച്ച നേതാക്കളും അണികളും ബുദ്ധിശൂന്യരായ ഭക്ത ജനക്കൂട്ടമാണെന്നും ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തംകമ്മികള്‍’ എന്ന് വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. 

കുറിപ്പിൽ നിന്ന്: 

‘Long Live Socialism, Long Live Long Live, Long Live lmperialism, Long Live Live’ സോഷ്യലിസത്തോടൊപ്പം പിണറായി കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരം ഒന്നു കൂടി ‘എക്സ്പോസ്’ ചെയ്യാനല്ല ഈ വിഡിയോ പങ്കുവയ്ക്കുന്നത്. മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്കുവയ്ക്കാനാണ്. 

നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നിൽകാതെ ‘ഓ തമ്പുരാനെ’ എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്ത ജനക്കൂട്ടമാണ് സിപിഎം. അതുകൊണ്ടാണ് ‘ഗുളു ഗുളു എസ്എഫ്ഐ’ എന്നും ‘പെങ്ങൾക്കു വേണ്ട ആസാദി’ എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റുവിളിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തം കമ്മികൾ’ എന്ന് വിളിക്കുന്നതും’.

English Summary: AN Shamseer raise wrong slogan at CPM 23rd Party Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS