ക്രിമിനൽ കേസിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണം: ഉപരാഷ്ട്രപതി
Mail This Article
×
ന്യൂഡൽഹി∙ ക്രിമിനല്‍ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണമെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയായി രാജ്യസഭാ അധ്യക്ഷന്‍ റൂളിങ് നല്‍കി.
വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ നാഷനൽ ഹെറള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു. സിവില്‍ കേസുകളില്‍ മാത്രമാണ് എംപിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
English Summary: MPs cannot avoid summons of law enforcement agencies Venkaiah Naidu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.