വിഭജനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി പദവി ഏറ്റെടുത്തശേഷമുള്ള ദ്രൗപദി മുര്‍മുവിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണിത്. വിഭജനത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
എല്ലാ വര്‍ഷവും ഒാഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മൃതിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. വിഭജനത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ചരിത്രത്തിലെ ദുരന്തവേളയെ ഉള്‍ക്കരുത്തോടെ നേരിട്ടവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. പ്രധാനമന്ത്രി നാളെ ചെങ്കോട്ടയില്‍ ദേശീയപാതക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. 7,000 അതിഥികളാണു പങ്കെടുക്കുന്നത്. 10,000 പൊലീസുകാര്‍ ചെങ്കോട്ടയില്‍ സുരക്ഷയൊരുക്കും. ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ സുപ്രധാന കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷാവലയത്തിലാണ്. ഹര്‍ ഘര്‍ തിരംഗ പ്രചാരണം രാജ്യം അഭിമാനപൂര്‍വം നെഞ്ചേറ്റിയതോടെ നാടെങ്ങും ത്രിവര്‍ണ പതാകയാണ്.
English Summary: PM Narendra Modi on partition horrors remembrance day