ADVERTISEMENT

ന്യൂഡൽഹി ∙ ചെങ്കോട്ടയിൽനിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

82 മിനിറ്റ് നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. 2014ൽ പ്രധാനമന്ത്രിയായി ആദ്യവട്ടം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് മോദി സംസാരിച്ചത്. അന്ന് വലിയ കുറിപ്പുകൾ പോലും അദ്ദേഹം കരുതിയിരുന്നില്ലെന്നും ചെറിയ പോയിന്റുകൾ എഴുതിയത് മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നതെന്നുമാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.

ത്രിവർണനിറത്തിലെ തലപ്പാവുമായി പ്രസംഗത്തിനെത്തിയ മോദി, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കുവഹിച്ച ‘സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികളെ’ സ്മരിച്ചു. പ്രസംഗത്തിൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പേരും മോദി പരാമർശിച്ചു. 2047ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

English Summary: PM Modi Ditches Teleprompter For Nearly 82-Minute Independence Day speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com