ADVERTISEMENT

വാഷിങ്ടൻ∙ യുഎസിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മുൻ ഭാര്യ പത്മ ലക്ഷ്മി. ആശങ്കകൾ അവസാനിക്കുന്നെന്നും അദ്ദേഹത്തിൽ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയും ടിവി അവതാരകയുമാണ് പത്മ ലക്ഷ്മി. 2004ല്‍ വിവാഹിതരായ റുഷ്ദിയും പത്മ ലക്ഷ്മിയും 2007ലാണ് വേർപിരി​ഞ്ഞത്.

വെള്ളിയാഴ്ചയാണ് ന്യൂയോർക്കിൽ പൊതുപരിപാടിക്കിടെ സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന റുഷ്ദിയെ ശനിയാഴ്ച വെന്റിലേറ്ററിൽനിന്ന് നീക്കി. അതിക്രൂരമായ ആക്രമണം ഉണ്ടായിട്ടും സ്വതസിദ്ധമായ നർമഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചതെന്ന് മകൻ സഫർ റുഷ്ദി അറിയിച്ചു.

പത്തോളം കുത്തുകളാണു റുഷ്ദിയുടെ ശരീരത്തിലേറ്റതെന്നാണു റിപ്പോർട്ടുകൾ. മുൻകഴുത്തിൽ വലതു വശത്തു മൂന്നും വയറ്റിൽ നാലും കുത്തുകളേറ്റിട്ടുണ്ട്. വലതു കണ്ണിലും നെഞ്ചിലും വലതു തുടയിലും മുറിവേറ്റതായും പൊലീസ് പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ വധശ്രമമാണിതെന്നു പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതി ഹാദി മതാറിന് (24) കോടതി ജാമ്യം നിഷേധിച്ചു. 32 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

English Summary: Salman Rushdie 'pulling through' after stabbing 'nightmare', says ex-wife Padma Lakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com