ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോ എന്നു പറഞ്ഞു തുടങ്ങുന്നതിനു പകരം വന്ദേമാതരം പറയണമെന്നു നിർദേശിച്ച് ബിജെപി നേതാവും സാംസ്കാരിക മന്ത്രിയുമായ സുധീർ മുഗന്തിവർ. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

‘‘ഹലോ ഇംഗ്ലിഷ് വാക്കാണ്. അത് ഉപേക്ഷിക്കേണ്ട നേരം അതിക്രമിച്ചു. നമ്മൾ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാരെല്ലാം ഇനി മുതൽ ഫോണിൽ മറുപടി പറയുന്നതിനായി എടുക്കുമ്പോൾ വന്ദേമാതരം പറഞ്ഞ് തുടങ്ങണം. ഇതു നിർബന്ധമാക്കണം’’ എന്നാണ് മന്ത്രിയുടെ നിർദേശം.

ഷിൻഡെ മന്ത്രിസഭയിൽ വകുപ്പ് വിഭജനം വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. മുഗന്തിവർ ആണ് സംസ്ഥാന സാംസ്കാരിക മന്ത്രി. സംസ്ഥാനത്തെ ജനങ്ങളും അഭിസംബോധന മാറ്റണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ‘‘വന്ദേമാതരം വെറുമൊരു വാക്കല്ല. ഓരോ ഇന്ത്യക്കാരുടെയും വികാരമാണ്’’ – മന്ത്രി വ്യക്തമാക്കി.

English Summary: Say ‘Vande Mataram’ instead of ‘hello’: Maharashtra govt’s directive to officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com