പ്ലസ് വൺ വിദ്യാർഥിയെ ബസ് സ്റ്റോപ്പിൽ തടഞ്ഞുവച്ച് റാഗ് ചെയ്തു; പരാതി– വിഡിയോ

kasaragod-ragging
Videograb
SHARE

കാസർകോട്∙ കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. അംഗടിമുഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. വിദ്യാർഥിയുടെ പരാതിയിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടയിലാണ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ തടഞ്ഞുവെച്ച് റാഗ് ചെയ്തത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സാങ്കൽപ്പികമായി മോട്ടർ സൈക്കിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടൻ നടപടിയുണ്ടാകും.

English Summary: Plus One student ragged by seniors at Kasaragod, Complaint lodged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA