ADVERTISEMENT

വഡോദര∙ ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി മനോരമ ന്യൂസിനോട്. ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കാൻ സാധ്യതയേറിയെന്ന് ജിഗ്നേഷ് അവകാശപ്പെട്ടു. മരണം വരെയും ബിജെപിയുമായി ഒത്തു തീർപ്പിനില്ലെന്നും വ്യക്തമാക്കുന്നു ഈ ദലിത് നേതാവ്.

കഴിഞ്ഞ തവണ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച സീറ്റിൽ ഇത്തവണ കോൺഗ്രസ് ചിഹ്നത്തിലാണ് ദലിത് നേതാവ് ജിഗ്നേഷ് മേവാനി മൽസരിക്കുന്നത്. വിലക്കയറ്റവും ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതുമെല്ലാം ഉയർത്തിക്കാട്ടിയാണ് പ്രചാരണം. 2017ൽ കോൺഗ്രസിന്റെ മികച്ച പ്രകടനത്തിനു കാരണക്കാരായ മൂന്ന് യുവനേതാക്കളിൽ ജിഗ്നേഷ് മാത്രമാണ് ഇന്ന് പാർട്ടിയിൽ അവശേഷിക്കുന്നത്. ഹാർദിക് പട്ടേലിന്റെയും അൽപേഷ് താക്കൂറിന്റെയും കളംമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ കരുതലോടെയുള്ള മറുപടിയാണ് അദ്ദേഹം നടത്തിയത്.

 കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെന്ന് ജിഗ്നേഷ് അവകാശപ്പെടുന്നു. മോദി പ്രഭാവം അവസാനിച്ചു. കോൺഗ്രസ് വിട്ട മുൻ എംഎൽഎ മണിലാൽ വഗേലയാണ് ജിഗ്നേഷിന്റെ മുഖ്യ എതിരാളി. മുസ്‌ലിം വോട്ട് നിർണായകമാകുന്ന മണ്ഡലത്തിൽ എഐഎംഐഎമ്മും ആം ആദ്മി പാർട്ടിയും കളത്തിലുണ്ട്.

ബിജെപിക്ക് വിലയ്ക്കെടുക്കാൻ കഴിയാത്ത നേതാവ് എന്നതാണ് തന്റെ ഏറ്റവും വലിയ കരുത്തായി ജിഗ്നേഷ് മേവാനി ഉയർത്തിക്കാട്ടുന്നത്. കോൺഗ്രസ് ടിക്കറ്റിൽ മികച്ച വിജയം ഉറപ്പാണെന്നും ഈ ചെറുപ്പക്കാരൻ പ്രതീക്ഷിക്കുന്നു.

English Summary: Narendra Modi no longer appeals to the people of Gujarat: Jignesh Mevani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com