ADVERTISEMENT

തിരുവനന്തപുരം∙ ഉപയോക്താക്കളുടെ മേല്‍ വന്‍ബാധ്യത വരുത്തുന്ന രീതിയില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ നീക്കം. ഇതിനെതിരെ ഇടതുസംഘടനകള്‍ ഉള്‍പ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചാല്‍ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പദ്ധതി നടപ്പാക്കാൻ വൈദ്യുതി ബോര്‍ഡിലെ വിതരണവിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്ന് സിഐടിയു യൂണിയന്‍ ആരോപിച്ചു. വിശദചര്‍ച്ചകള്‍ക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം വന്‍ബാധ്യത വരുത്തുമെന്നാണ് സംഘടനകളുെട മുന്നറിയിപ്പ്. പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിന് ഒരു ഉപയോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്. ബോര്‍ഡിന് 7830 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും. ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെ വാദം.

പദ്ധതിക്കായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷനുമായി ധാരാണപത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊര്‍ജവകുപ്പ് സെക്രറിയും ജീവനക്കാരുടെ സംഘടനാനേതാക്കളുമായുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്ന് ബോര്‍ഡിലെ ഏക അംഗീകൃത യൂണിയനായ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷനും ആരോപിക്കുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ പരസ്യപ്രതികരണം. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തണമെന്ന് സംഘടനകൾ ആവശ്യപ്പട്ടു. വിശദമായ ചർച്ചകൾക്കു ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് സിഐടിയു നേതാവ് എളമരം കരിം ,എഐടിയുസിയുടെ കെ.പി. രാജേന്ദ്രന്‍, ഐഎന്‍ടിയുസിയുടെ ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ ഒരുമിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകി.

English summary: KSEB to provide blackout to users; move to establish smart meters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com