കാസർകോട്∙ കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറിൽ ലോറിയിടിച്ച് 3 യുവാക്കൾ മരിച്ചു. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശൻ(32), നീർക്കാനം കൊടക്കൽ വീട്ടിൽ കെ.കെ. കിഷോർ(20) എന്നിവരാണു സംഭവസ്ഥലത്തു തന്നെ മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്കു മാറ്റി. മീർകാനം സ്വദേശി ബിനുവിനെയാണ് മാറ്റിയത്.

കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
English Summary: Kasaragod road accident