കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് മതമൗലികവാദ ശക്തികൾ: സുരേന്ദ്രൻ

K Surendran (File Photo: Rahul R Pattom / Manorama)
കെ.സുരേന്ദ്രൻ (File Photo: Rahul R Pattom / Manorama)
SHARE

തിരുവനന്തപുരം ∙ കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്നു കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ചതിലൂടെ തെളിഞ്ഞുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണു സർക്കാർ പിൻവലിച്ചത്. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം നടപ്പാക്കുന്നതിൽനിന്നും വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിൽനിന്നും സമാനമായ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിൻമാറിയിരുന്നു.

കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചതു സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണ്. വോട്ടുബാങ്കിനു വേണ്ടി നവോത്ഥാന മൂല്യങ്ങളെ സർക്കാർ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകൾക്കു ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യ അവകാശത്തെയാണു മതമൗലികവാദികളുടെ ഭീഷണിക്കു മുമ്പിൽ സർക്കാർ അടിയറവ് പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. ജെന്‍ഡര്‍ ക്യാംപെയിന്‍റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞയാണു കുടുംബശ്രീ പിന്‍വലിച്ചത്. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം വിവാദമായിരുന്നു.

English Summary: K Surendran slams Kerala government for withdrawing Kudumbashree pledge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS