വിഴിഞ്ഞം സമരം: എൻഐഎ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

high-court-kerala
കേരളാ ഹൈക്കോടതി
SHARE

കൊച്ചി ∙ വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിനിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പി നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംഭവത്തിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും നിലവിൽ എൻഐഎ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി. 

പ്രദേശത്തു വൻ തോതിലുള്ള അക്രമമാണ് ഉടലെടുത്തതെന്നും അതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉള്ളതിനാൽ എൻഐഎ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തണം, ക്രമസമാധാനത്തിനു കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര സേനയുടെയും സഹായം തേടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി. പൊലീസ് സറ്റേഷൻ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം അക്രമ സംഭവത്തിനു പിന്നാലെ കേന്ദ്ര ഏജൻസികൾ സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആക്രമണത്തിനു പിന്നിൽ പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് കേന്ദ്ര ഏജൻസികൾ തേടിയത്.

English Summary: High Court rejected petition seeking NIA investigation in Vizihjam Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS