മത്സരിച്ച 182 സീറ്റിൽ പരാജയപ്പെട്ടത് 26 സീറ്റുകളിൽ മാത്രം. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളുമായാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. അതോടെ തകർന്നത് 37 വർഷമായി കോൺഗ്രസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെ ഗുജറാത്തിലെ റെക്കോർഡ് സീറ്റുനില. എന്നാൽ ഇത്തവണ ബിജെപി പിടിച്ചെടുത്തത് 156 സീറ്റുകൾ. 2017ൽ 99 സീറ്റുണ്ടായിരുന്നിടത്ത് ബിജെപിക്ക് ഇത്തവണ കൂടിയത് 57 സീറ്റുകളും. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടം 60 സീറ്റുകൾ. 2017ൽ 77 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വെറും 17ൽ ഒതുങ്ങി. ആകെ മത്സരിച്ച 179 സീറ്റിൽ 162ലും തോൽവി! ഫലമോ, തുടർച്ചയായ ഏഴാം വർഷവും ബിജെപി ഗുജറാത്ത് ഭരണത്തിലേറി.
HIGHLIGHTS
- ഗുജറാത്ത്– ഹിമാചൽ തിരഞ്ഞെടുപ്പുഫലം ഗ്രാഫിക്സിൽ...