ഡോ. ആർ.ദിനേശ് ഐഐഎസ്ആർ പുതിയ ഡയറക്ടർ

R Dinesh | IISR Director
ഡോ. ആർ. ദിനേശ്
SHARE

കോഴിക്കോട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെ (ഐസിഎആർ – ഐഐഎസ്ആർ) പുതിയ ഡയറക്ടറായി ഡോ. ആർ.ദിനേശ് ചുമതലയേറ്റു. 30 വർഷത്തിലേറെയായി ഗവേഷണപരിചയമുള്ള കോഴിക്കോട് കണ്ണാടിക്കൽ അദ്വൈതിൽ ഡോ.ആർ.ദിനേശ് സോയിൽ സയൻസ് പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്നു.

മണ്ണിന്റെ ഫലഭൂയിഷ്ടത, മണ്ണിന്റെ ജൈവരസതന്ത്രം, ഉഷ്ണമേഖലാ വനങ്ങൾക്ക് കീഴിലുള്ള മണ്ണ്, കണ്ടൽ പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയിൽ ഗവേഷണം നടത്തി. സസ്യ-സൂക്ഷ്മജീവികളുടെ മണ്ണിലെ ഇടപെടലുകൾ, അവ പോഷകചംക്രമണത്തിലും ഉപയോഗക്ഷമതയിലും വരുത്തുന്ന സ്വാധീനം എന്നീ മേഖലകളിൽ അദ്ദേഹം പുതിയ ഗവേഷണങ്ങൾക്ക് വഴിതെളിച്ചു.

എൻക്യാപ്‌സുലേഷൻ (ബയോക്യാപ്‌സ്യൂളുകൾ), മൈക്രോ ന്യൂട്രിയന്റുകൾ, പിജിപിആർ ഫോർമുലേഷനുകൾ സസ്യങ്ങളിൽ എത്തിക്കാനുള്ള പുതിയ മാർഗ്ഗങ്ങളുടെ കണ്ടുപിടിത്തത്തിൽ പങ്കാളിയാണ് അദ്ദേഹം. ഇതിൽ ആറ് ഫോർമുലേഷനുകൾക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ നാഷനൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ ഫെലോയാണ്. നിരവധി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം 50 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: Dr. R Dinesh is IISR's new director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS