ഷിയും ഭയക്കണം, ചൈനയിൽ പടരാനൊരുങ്ങി സമരവൈറസ്;വെള്ളപ്പേപ്പറിലെ പ്രതിഷേധത്തീ
Mail This Article
ഒടുവിൽ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്കു മുന്നിൽ ചൈന വഴങ്ങി. കടുത്ത നിയന്ത്രണങ്ങൾ ഊടും പാവും നെയ്ത ‘സീറോ കോവിഡ് നയം’ ചൈന തിരുത്തി. നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ചൈനയുടെ നാഷനൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ ഏഴിന് ഉത്തരവിറക്കി. അതോടെ ചൈനയ്ക്കു മാത്രമല്ല ലോകത്തിനും ആശ്വാസം. വുഹാനിൽ കൊറോണ വൈറസ് കണ്ടെത്തിയ നാൾ മുതൽ ആരംഭിച്ച നിയന്ത്രണങ്ങൾക്കാണ് അയവ്. ഇനി നിർബന്ധിത കോവിഡ് പരിശോധനയില്ല. പോസിറ്റീവായാലും വീട്ടിൽ ക്വാറന്റീനിൽ കഴിയാം. അങ്ങിനെ പോകുന്നു ഇളവുകൾ. ലോക്‌ഡൗണുകളും നീക്കി. ശക്തനായ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സീറോ കോവിഡ് നയം. ലോകം മുഴുവൻ കോവിഡ് തരംഗം പിന്നിട്ടപ്പോഴും ചൈന ശ്വാസംമുട്ടി കഴിയുകയായിരുന്നു. അതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. പ്രതിഷേധങ്ങൾക്ക് വഴങ്ങുന്ന പതിവും ചൈനയ്ക്കില്ല. എന്തുകൊണ്ടാണ് ഇത്തവണ ചൈന നയം തിരുത്തിയത്? ജനങ്ങളുടെ പ്രതിഷേധം ഭയന്നാണോ? സാമ്പത്തിക രംഗത്തെ തിരിച്ചടിയാണോ? അതോ ഷി ചിൻപിങ്ങിന് മൂന്നാമൂഴം ഉറപ്പിച്ച പാർട്ടി കോൺഗ്രസ് കഴിഞ്ഞതാണോ കാരണം? അതിനെക്കുറിച്ചു വ്യക്തമാകണമെങ്കിൽ, ചൈനീസ് ജനതയെ ശ്വാസംമുട്ടിച്ച സീറോ കോവിഡ് നയത്തെക്കുറിച്ചറിയണം. വിശദമായി പരിശോധിക്കാം...