മസ്ക് യുഎസ് പ്രസിഡന്റ്, ജർമനി– ഫ്രാൻസ് യുദ്ധം: 2023 പ്രവചിച്ച് പുട്ടിന്റെ വിശ്വസ്തൻ
Mail This Article
മോസ്കോ ∙ ഇലോൺ മസ്ക് യുഎസ് പ്രസിഡന്റാകുമെന്നും ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകുമെന്നും പ്രവചിച്ച് മുൻ റഷ്യൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ്‌വദേവ്. 2023 ൽ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റർ, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്‌വദേവിന്റെ പ്രവചനങ്ങൾ.
2008 മുതൽ 2012 വരെ, പുട്ടിൻ പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്‌വദേവ്. 2020 മുതൽ റഷ്യയുടെ സുരക്ഷാ ഉപദേശക കൗൺസിലിന്റെ ഉപമേധാവിയാണ്.
ബ്രിട്ടൻ വീണ്ടും യുറോപ്യൻ യൂണിയനിൽ ചേരുമെന്നും മെദ്‌വദേവ് പ്രവചിക്കുന്നു. യൂറോപ്യൻ യൂണിയന്റെ തകർച്ചയും പ്രവചനത്തിലുണ്ട്. യുഎസിൽ ഒരു ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടർന്ന് ടെസ്‌ല മേധാവി ഇലോൺ മസ്ക് യുഎസിന്റെ പ്രസിഡന്റ് പദവിയിലെത്തുമെന്നുമാണ് മെദ്‌വദേവിന്റെ പ്രവചനം. അതേസമയം, ‘എപിക് ത്രെഡ്’ എന്ന് ഇതിനോടു പ്രതികരിച്ച മസ്ക്, ചില പ്രവചനങ്ങളെ വിമർശിക്കുകയും ചെയ്തു.
English Summary: Former Russian President Dmitry Medvede predicted Germany- France war and Elon Musk becoming US president.