ADVERTISEMENT

പട്ന ∙ തുളസീദാസ് രചിച്ച രാമചരിത മാനസത്തിനെതിരായ വിവാദ പരാമർശം പിൻവലിക്കാൻ ആർജെഡി മന്ത്രി ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിതീഷ് കുമാർ. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നതാണു നയമെന്നും നിതീഷ് പറഞ്ഞു. 

രാമചരിത മാനസം സമൂഹത്തിൽ സ്പർധയുണ്ടാക്കിയെന്ന മന്ത്രി ചന്ദ്രശേഖറിന്റെ പരാമർശം മഹാസഖ്യത്തിനുള്ളിലും ഭിന്നത സൃഷ്ടിച്ചിരുന്നു. മന്ത്രി ചന്ദ്രശേഖറിനെതിരെ ജെഡിയു നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് വിവാദം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിതീഷിന്റെ ശ്രമം. ആർജെഡി മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി ബിഹാറിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.

English Summary: Nitish Kumar on Ramcharitmanas controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com