ADVERTISEMENT

ആലപ്പുഴ∙ നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ്– ബിജെപി പ്രതിഷേധം. ലഹരിക്കടത്തില്‍ ആരോപണവിധേയനായ സിപിഎം കൗൺസിലർ ഷാനവാസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് നീക്കി. ഷാനവാസിനെ പ്രതിചേര്‍ത്താല്‍ നടപടി എടുക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.

‘ലഹരിക്കെതിരെ ശക്തമായ നിലപാടുകളാണ് നഗരസഭ സ്വീകരിക്കുന്നത്. നഗരസഭ കൗൺസിലർക്കെതിരെ ആരോപണം ഉണ്ട്. ആ കേസ് പൊലീസിന്റെ പരിഗണനയിലാണ്. നിലവിൽ എഫ്ഐആർ ചുമത്തുകയോ പ്രതിപ്പട്ടികയിൽ ചേർക്കുകയോ ചെയ്തിട്ടില്ല. പൊലീസിന്റെ പരിഗണനയിലുള്ള സംഭവം തെളിയിക്കപ്പെട്ടാൽ തീർച്ചയായും നടപടയുണ്ടാകും’– നഗരസഭാധ്യക്ഷ പറഞ്ഞു. 

Read also: ‘ബിജെപി വിഐപികൾ! തേജസ്വി കളിച്ചത് ജനങ്ങളുടെ ജീവൻവച്ച്’: എമർജൻസി വാതിൽ തുറന്നതിൽ പ്രതിഷേധം

ലഹരിക്കടത്തു കേസിൽ സിപിഎം നേതാവ് എ.ഷാനവാസ് ആരോപണവിധേയനായ ശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗമാണിത്. ഈ കേസുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ സിപി‌എം സസ്പെൻഷൻ നടപടി സ്വീകരിച്ചുവെങ്കിലും ഷാനവാസ് നഗരസഭയുടെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും കൗൺസിലറുമായി തുടരുകയാണ്. ഷാനവാസിനെതിരെ നഗരസഭയ്ക്കു പുറത്ത് ബിജെപിയും കോൺഗ്രസും പ്രതിഷേധത്തിലായിരുന്നു. ഇന്ന് കൗൺസിൽ യോഗം ആദ്യമായി ചേർന്നപ്പോഴാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

Read also: ശ്രീഹരിക്കോട്ടയിൽ നാല് ദിവസത്തിനിടെ 3 ആത്മഹത്യ; ജീവനൊടുക്കി ജവാന്റെ ഭാര്യയും

കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവ് എഴുന്നേറ്റു നിന്ന് ലഹരിക്കടത്തിനെതിരെ നഗരസഭ പ്രമേയം പാസാക്കണമെന്നും ആരോപണവിധേയനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബിജെപിയും പ്രതിഷേധവുമായെത്തി. ബാനറുകളുമായി കോൺഗ്രസിന്റെയും ബിജെപിയുടെയും കൗൺസിലർമാർ ചെയർപഴ്സന്റെ ചേംബറിലേക്ക് കടന്നുകയറി പ്രതിഷേധിച്ചു. ഇതിനെ എതിർത്ത് എൽഡിഎഫ് കൗൺസിലർമാരുമെത്തി. പ്രതിഷേധം നീണ്ടതോടെ പൊലീസ് എത്തി പ്രതിപക്ഷ കൗൺസിലർമാരെ നീക്കി. 

English Summary: Protest in Alappuzha municipal corporation against councilor Shanavas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com