ADVERTISEMENT

വാഷിങ്ടൻ∙ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിൽ കൂട്ട പിരിച്ചുവിടൽ. ആഗോളതലത്തിൽ 12,000 ജീവനക്കാരെ ആൽഫബെറ്റിൽനിന്നു പിരിച്ചുവിടുമെന്നാണ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചത്. സാമ്പത്തികമേഖലയിലെ മാറ്റം മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ‘കോവിഡ് വാക്സീനുവേണ്ടി കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തി’: ഫൈസറിനെതിരെ കേന്ദ്രമന്ത്രി

പിരിച്ചുവിടുന്നവർക്ക് ഇത് അറിയിച്ച് മെമോ നൽകി. ആൽഫബെറ്റിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ തീരുമാനം ബാധിക്കും. ആഗോളതലത്തിലാണ് നടപടിയെങ്കിലും യുഎസിലാകും ആദ്യം നടപ്പാക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി. പിന്നീട് മറ്റു രാജ്യങ്ങളിലും നടപ്പാക്കും.

10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിനു പിന്നാലെയാണ് ഐടി മേഖലയെ ഞെട്ടിച്ചുകൊണ്ട് ആൽഫബെറ്റിന്റെയും നടപടി. ഇ–കൊമേഴ്സ് ഭീമന്മാരായ ആമസോണും കൂട്ടപിരിച്ചുവിടൽ ആരംഭിച്ചിരുന്നു.

English Summary: Google's Parent Company Alphabet To Lay Off 12,000 Globally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com