മലപ്പുറം ∙ ചങ്ങരംകുളത്ത് ഉത്സവ ചടങ്ങിനിടെ വഴിപാടായി ഒരുങ്ങിയ കരിങ്കാളി വേഷത്തിനു തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിനു കരിങ്കാളിയുടെ വേഷം കെട്ടിയയാളുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: ‘ലൈംഗിക അതിക്രമം നടന്നിട്ടില്ല’: ബ്രിജിനെയും പരിശീലകരെയും പിന്തുണച്ച് ഗുസ്തി ഫെഡറേഷൻ
നരണിപ്പുഴയിലെ വീട്ടിൽനിന്നു വഴിപാടായി നടത്തിയ കരിങ്കാളി അനുഷ്ഠാനത്തിനിടെയാണ് അപകടം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
English Summary: Malappuram karinkali fire accident