ADVERTISEMENT

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുല്ലയുടെ നടത്തത്തില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. 

ദ്രാവക രൂപത്തിലാക്കിയ 2 കിലോയോളം സ്വര്‍ണം 2 പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. 85 ലക്ഷത്തോളം രൂപ വിലവരുമെന്നാണു കരുതുന്നത്.  ഇത് പ്ലാസ്റ്റിക് ടേപ്പുകള്‍ ഉപയോഗിച്ച് കാലില്‍ കെട്ടിവച്ചായിരുന്നു കടത്ത്. 

Read also: ‘റോഡ് നല്ലതാകുമ്പോൾ അപകടം കൂടും’: വിചിത്രവാദവുമായി ബിജെപി എംഎൽഎ

6 ദിവസത്തിനിടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നു കസ്റ്റംസ് അറിയിച്ചു. 

English Summary: Two kilograms of gold seized in Nedumbassery airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com