ADVERTISEMENT

പാലക്കാട്∙ മയക്കുവെടിയേറ്റ ഒറ്റയാൻ പി.ടി.ഏഴാമനെ ധോണി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെ കൂട്ടിലാക്കി. ലോറിയിൽ കയറ്റി ധോണിയിലെത്തിച്ച പി.ടി.ഏഴാമന് മയക്കുമരുന്നിന്റെ ഒരു ബൂസ്റ്റർ ഡോസ് കൂടി നൽകിയ ശേഷമാണ് കൂട്ടിലാക്കിയത്. രാവിലെ മുണ്ടൂർ കാട്ടിൽവച്ച് മയക്കുവെടിയേറ്റ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ലോറിയിൽ കയറ്റിയത്.

ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്തു വച്ചാണ് മയക്കുവെടിവച്ചത്. രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പി.ടി.ഏഴാമനെ മയക്കുവെടിവച്ചതിൽ സന്തോഷം പങ്കുവച്ച നാട്ടുകാർ, നാളുകളായുള്ള ആശങ്കയ്ക്ക് താൽകാലിക പരിഹാരമായെന്ന് പറഞ്ഞു. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ ഇതിനോടകം തകര്‍ത്തു. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.

മയക്കുവെടിയേറ്റ ഒറ്റയാൻ പി.ടി.ഏഴാമനെ ധോണി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെ കൂട്ടിലേക്ക് കയറ്റുന്നതിനു മുൻപായി നനയ്ക്കുന്നു.
മയക്കുവെടിയേറ്റ ഒറ്റയാൻ പി.ടി.ഏഴാമനെ ധോണി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെ കൂട്ടിലേക്ക് കയറ്റുന്നതിനു മുൻപായി നനയ്ക്കുന്നു.
പി.ടി.ഏഴാമന്റെ കണ്ണുകൾ മൂടികെട്ടിയപ്പോൾ.
പി.ടി.ഏഴാമന്റെ കണ്ണുകൾ മൂടികെട്ടിയപ്പോൾ.
പി.ടി.ഏഴാമനെ ധോണി ഫോറസ്റ്റ് ഓഫിസിലെത്തിച്ചപ്പോൾ.
പി.ടി.ഏഴാമനെ ധോണി ഫോറസ്റ്റ് ഓഫിസിലെത്തിച്ചപ്പോൾ.
കുങ്കിയാനകളുടെ സഹായത്തോടെ പി.ടി.ഏഴാമനെ ലോറിയിൽ കയറ്റുന്നു.
കുങ്കിയാനകളുടെ സഹായത്തോടെ പി.ടി.ഏഴാമനെ ലോറിയിൽ കയറ്റുന്നു.
പി.ടി.ഏഴാമന്റെ കണ്ണുകൾ മൂടികെട്ടിയപ്പോൾ. (Photo: Vibi Job / Manorama)
മയക്കുവെടി വച്ച പി.ടി.ഏഴാമന്റെ സമീപം പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍. (Photo: Vibi Job / Manorama)
പി.ടി.ഏഴാമന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തിൽ.
പി.ടി. ഏഴാമന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തില്‍.
പി.ടി.ഏഴാമൻ. ജനുവരി 14ന് രാത്രി പകർത്തിയ ചിത്രം. (ചിത്രം: വിബി ജോബ് ∙ മനോരമ)
പി.ടി.ഏഴാമൻ. ജനുവരി 14ന് രാത്രി പകർത്തിയ ചിത്രം. (ചിത്രം: വിബി ജോബ് ∙ മനോരമ)
പി.ടി.ഏഴാമന്റെ കണ്ണുകൾ മൂടികെട്ടിയപ്പോൾ.
പി.ടി.ഏഴാമന്റെ കണ്ണുകൾ മൂടികെട്ടിയപ്പോൾ.
പി.ടി.ഏഴാമന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തിൽ.
പി.ടി.ഏഴാമന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തിൽ.

English Summary: PT-7 moved to special cage in Dhoni, to be trained by Kumki elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com