ADVERTISEMENT

ന്യൂഡൽഹി∙ പാരിസ്– ഡൽഹി വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിലേക്കു മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡിസംബർ 6ന് നടന്ന സംഭവം ആഭ്യന്തര സമിതിക്കു വിടാൻ എയർ ഇന്ത്യ കാലതാമസം വരുത്തിയതായി ഡിജിസിഎ വ്യക്തമാക്കി.

Read also: ജോളി തേടിയത് അലിയെ, ഇരയായത് സൂര്യ; വടിവാള്‍ അന്വേഷിച്ചെങ്കിലും കിട്ടിയത് കത്തി

സംഭവത്തിൽ യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് ഡൽഹിയിൽ ഇറങ്ങിയതിനു പിന്നാലെ ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു. യാത്രക്കാരൻ രേഖാമൂലം മാപ്പു പറഞ്ഞതോടെ പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെയാണ് സംഭവം ഡിജിസിഎയിൽ റിപ്പോർട്ടു ചെയ്യുന്നത്.

നവംബർ 26 നു ന്യൂയോർക്ക് – ഡൽഹി വിമാനത്തിലുണ്ടായ സമാനസംഭവത്തിലും എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ന്യൂയോർക്ക്–ഡൽഹി വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന പൈലറ്റിനെ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

English Summary: Air India Fined 10 Lakh For Not Reporting 2nd Peeing Incident On Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com