കുഞ്ഞ് ജനിച്ചിട്ട് 27 ദിവസം; സ്ത്രീധനത്തെച്ചൊല്ലി ഭാര്യവീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും

kottayam-dowry
യുവതിയുടെ വീട് ആക്രമിച്ചശേഷം ഭീഷണിപ്പെടുത്തുന്ന സന്തോഷ്. (Screengrab: Manorama News)
SHARE

കോട്ടയം∙ കുമാരനല്ലൂരിൽ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു. യുവതിയുടെ ഭർത്താവായ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട് അടിച്ചുതകർത്തത്. വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.  സന്തോഷ് ഉൾപ്പെടെ നാലു പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Read Also: ജോഡോ യാത്രയിൽ താരമായി രാഹുലിന്റെ അപരൻ; ഫൈസലിനൊപ്പം ചിത്രമെടുത്ത് പ്രവർത്തകർ

തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീട് ആക്രമിച്ചത്. ഒരു വർഷം മുൻപാണ് വിജയകുമാരിയുടെ മകളും സന്തോഷും വിവാഹിതരായത്. 35 പവൻ സ്ത്രീധനമായി നൽകിയെങ്കിലും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗർഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം മാത്രം ആകുമ്പോഴാണ് ഭർത്താവ് ഗുണ്ടാസംഘത്തിനൊപ്പം വന്ന് വീട് ആക്രമിക്കുന്നത്.

English Summary: Dispute over dowry in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS