ഡോക്യുമെന്ററി കാണിക്കും, ജയിലില്‍ പോകാൻ തയാർ: ജയരാജന്‍; വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍

V Muraleedharan, MV Jayarajan, Kiren Rijiju
വി.മുരളീധരൻ, എം.വി.ജയരാജന്‍, കിരണ്‍ റിജിജു (ഫയൽ ചിത്രം)
SHARE

കണ്ണൂര്‍ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന‌ു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അതിന്റെ പേരില്‍ പൊലീസ് കേസെടുത്താലും പ്രശ്നമില്ല. ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്നു യുവജന സംഘടനകളും വ്യക്തമാക്കി.

‘‘മാധ്യമവിലക്കു കൊണ്ടൊന്നും വംശഹത്യ നടത്തിയതിന്റെ നേതൃത്വത്തിൽനിന്നു മോദിക്കും ബിജെപിക്കും രക്ഷപ്പെടാനാവില്ല. ഇപ്പോൾത്തന്നെ വിഡിയോയ്ക്കു നല്ല പ്രചാരണം കിട്ടി. ഞങ്ങൾക്ക് ഒരുപാട് ആളുകൾ ഡോക്യുമെന്ററി അയച്ചിട്ടുണ്ട്. എന്റെ പേരിൽ കേസെടുക്കട്ടെ. കുറച്ചുനാളായി ജയിലിൽ പോകാത്തതുകൊണ്ട് വിഷമമുണ്ട്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് കേസെടുക്കുന്നതെങ്കിൽ, ജയിലിൽ പോകാനും തയാറാണ്’’– ജയരാജൻ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നു ഡിവൈഎഫ്ഐയും എസ്എഫ്ഐയും അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതു രാജ്യവിരുദ്ധമല്ലെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Read Also: സംസ്ഥാന ബജറ്റില്‍ ഫീസ്, പിഴ നിരക്കുകള്‍ വര്‍ധിപ്പിക്കും; വരുമാനം കൂട്ടാനുറച്ച് ധനമന്ത്രി...

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, വി.മുരളീധരൻ എന്നിവർ രംഗത്തുവന്നു. ഇന്ത്യയെക്കുറിച്ചു വെള്ളക്കാര്‍ പറയുന്നതാണു ചിലര്‍ക്ക് അന്തിമമെന്നു നിയമമന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു. കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

English Summary: Ready to go Prison behalf of screening BBC documentary says CPM leader MV Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS