‘ശത്രുക്കളുടെ മക്കൾക്കുപോലും ഈ രോഗം വരുത്തരുത്’: ട്വീറ്റിനു പിന്നാലെ മക്കളെ കൊന്ന് ജീവനൊടുക്കി ബിജെപി നേതാവും ഭാര്യയും

Neelam Mishra | Sanjeev Mishra (Photo - Twitter/@piovijay)
നീലം മിശ്ര, സഞ്ജീവ് മിശ്ര (Photo - Twitter/@piovijay)
SHARE

ഭോപാൽ∙ ബിജെപിയുടെ മുൻ കോർപറേഷൻ അംഗവും ഭാര്യയും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആൺമക്കളായ അന്‍മോല്‍ (13), സാർഥക് (7) എന്നിവരെ മരിച്ച നിലയിൽ വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.

Read also: അദാനി ‘ആഘാതത്തിൽ’ ഇന്ത്യൻ വിപണി; അടിപതറി സെന്‍സെക്‌സും അദാനി ഓഹരികളും

കുട്ടികൾ ഇരുവർക്കും മസ്കുലാർ അട്രോഫിയെന്ന രോഗം ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു മാതാപിതാക്കളെന്ന് പൊലീസ് പറയുന്നു. ശത്രുക്കളുടെ കുട്ടികളെപ്പോലും ഈ രോഗത്തിൽനിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട’’ – മിശ്ര ട്വിറ്ററിൽ കുറിച്ചു.

Read also: അമ്മയുടെ മരണത്തിന് ഗൂഗിൾ എൻജിനീയർ ലീവെടുത്തു; തിരിച്ചെത്തിയ ഉടൻ പിരിച്ചുവിട്ടു

ട്വീറ്റിനു പിന്നാലെ പൊലീസ് എത്തിയാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുപേരും ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

English Summary: After Tweet About Sons' Disease, Ex BJP Corporator, Family Found Dead

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS