ADVERTISEMENT

പേരാമംഗലം (തൃശൂർ)∙ ആരാധകരുടെ ആവേശത്തിനു നടുവിലേക്ക് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചു. എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെയാണു ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചത്. രാത്രിയിലെ കൂട്ടിയെഴുന്നള്ളിപ്പിൽ രാമചന്ദ്രനാണു തിടമ്പേറ്റിയത്.

കേരളത്തിൽ തലപ്പൊക്കത്തിൽ ഒന്നാം സ്ഥാനത്തുള്ള ആന ഇനി പൂരപ്പറമ്പുകളിൽ സാന്നിധ്യമറിയിക്കും. ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും കർശനമായി പാലിച്ചാണ് ആനയെ ഉത്സവങ്ങൾക്ക് അയയ്ക്കുന്നത്. വിലക്ക് നീക്കിയതോടെ ഇത്തവണ തൃശൂർ പൂരത്തിനു തെക്കേ ഗോപുരനട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Elephant Thechikottukavu Ramachandran Parading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com