ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു
HIGHLIGHTS
- സിനിമയിൽ അഭിനയിക്കാൻ ഷാരൂഖ് ഖാനെയും ഹൃതിക് റോഷനെയും ഭീഷണിപ്പെടുത്തിയ ഛോട്ടാ ഷക്കീൽ
- ഛോട്ടാ ഷക്കീലിന്റെ ഗ്യാങ്ങിലെ ആളുകളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയ പ്രദീപ് ശർമ
- മുംബൈ അധോലോകത്തെ വിറപ്പിച്ച ശർമയുടെയും സലാസ്‌കറിന്റെയും കഥ തുടരുന്നു– ഭാഗം 2