ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം; 14 ‍മരണം, ഒട്ടേറെപ്പേർക്കു പൊള്ളൽ

dhanbad-fire
ജാർഖണ്ഡിലെ ധൻബാദിൽ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചപ്പോൾ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

റാഞ്ചി ∙ ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേർക്ക് പൊള്ളലേറ്റു. ധൻബാദിലെ ആശിർവാദാ ടവർ എന്ന അപ്പാർട്മെന്റിനാണ് തീപിടിച്ചത്. തീ പെട്ടെന്ന് ആളിപ്പടർന്നതാണ് വൻ അപടത്തിലേക്കു നയിച്ചതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 160 കിലോമീറ്റർ അകലെ വൈകിട്ട് ആറോടെയാണ് തീപിടിത്തം ഉണ്ടായത്.

സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary: Massive fire at apartment in Dhanbad, Jharkhand; many feared dead, several trapped

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS