ADVERTISEMENT

ന്യൂഡൽഹി∙ വികസിത ഇന്ത്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്. വികസനപാതയ്ക്ക് ബജറ്റ് പുതിയ ഊർജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also:വലിയ പദ്ധതികൾക്ക് വലിയ തുക; വികസനം മറക്കാതെ വിളവിറക്കി നേട്ടം കൊയ്യാൻ നിർമല

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കു കണ്ണുനട്ട്, വികസന ലക്ഷ്യങ്ങൾ മറക്കാതെയുള്ള ബജറ്റായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. പണമിറക്കി വിപണിയെ സജീവമാക്കി നിർത്തുക എന്ന മൂലധനതന്ത്രമാണ് പ്രയോഗിച്ചത്. കാർഷിക മേഖലയിൽ പണമെത്തിച്ചാലേ ഇന്ത്യ പോലൊരു രാജ്യത്തെ ചലനാത്മകമാക്കാൻ കഴിയൂ എന്ന് സർക്കാരിനറിയാം.

കാർഷിക വായ്പകൾക്കായി 20 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. രാജ്യത്ത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനം വരെ കാർഷിക മേഖലയിൽനിന്നാണ്. തൊഴിൽസേനയിൽ 50 ശതമാനവും കൃഷി മേഖലയിലാണ്. കൃഷി തളിർത്താൽ സമ്പദ്‌വ്യവസ്ഥ പൂത്തുലയും. സ്വാഭാവിക കൃഷി രീതികളുടെ വികസനത്തിന് ഒരുകോടി കർഷകർക്ക് സഹായം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:‘Fulfils dreams of…’: PM Modi hails FM Sitharaman's ‘Amrit Kaal' budget.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com