വി.കുഞ്ഞികൃഷ്ണൻ പാർട്ടിക്കൊപ്പം; വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനം നൽകിയേക്കും

v-kunhikrishnan-1
വി.കുഞ്ഞികൃഷ്ണന്‍ (Screengrab: Manorama)
SHARE

കണ്ണൂർ∙ പാർട്ടി നേതാക്കൾക്കെതിരായ ഫണ്ടു തിരിമറി വിവാദത്തിന്റെ പേരിൽ നടപടി നേരിട്ട പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ സിപിഎമ്മിലേക്ക് മടങ്ങിയെത്തി. ഏരിയ കമ്മിറ്റി യോഗത്തിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇടപെട്ടാണ് അനുനയിപ്പിച്ചത്. കുഞ്ഞികൃഷ്ണന് വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനം നൽകിയേക്കും.

വി.കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞികൃഷ്ണൻ തെറ്റുചെയ്തിട്ടില്ലെന്നും പാർട്ടിയുമായി സഹകരിച്ചുതുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടു സംബന്ധിച്ചുള്ള വി.കുഞ്ഞികൃഷ്ണന്‍റെ പരാതി വീണ്ടും ചർച്ച ചെയ്യാമെന്നും അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമായിരുന്നു ചര്‍ച്ച.

Read Also: കാസർകോട്ട് യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല

ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ രണ്ടു കോടിയോളം രൂപയുടെ തിരിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച്, ബാങ്ക് രേഖകൾ സഹിതം വി.കുഞ്ഞികൃഷ്ണൻ സിപിഎമ്മിന്‍റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കു പരാതി നൽകിയിരുന്നു. തുടർന്ന്, ടി.ഐ.മധുസൂദനൻ എംഎൽഎ അടക്കം, പരാതിയിൽ ആരോപണവിധേയരായ അഞ്ചു പേർക്കെതിരെ സിപിഎം അച്ചടക്കടനടപടി എടുത്തിരുന്നു.

English Summary: Payyannur fund scandal; Kunhikrishnan attended CPM area committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS