തിരുവനന്തപുരം∙ തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്കുനേരെ ആക്രമണം. സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. മ്യൂസിയം–വെള്ളയമ്പലം റോഡിൽവച്ചാണ് ആക്രമണമുണ്ടായത്.
Read Also: കാസർകോട്ട് യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
മാസങ്ങൾക്ക് മ്യൂസിയം ഭാഗത്ത് അതിരാവിലെ നടക്കാനിറങ്ങിയ യുവതിയെ ഒരാൾ കടന്നുപിടിച്ചത് ഏറെ ചർച്ചയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.
English Summary: Woman attacked in Thiruvananthapuram, Arrest