വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ പീഡനക്കേസിൽ അറസ്റ്റിൽ

Mail This Article
കൊച്ചി ∙ വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസിൽ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി 2000 മുതൽ ഉള്ള കാലഘട്ടത്തിൽ വയനാട്, മുംബൈ, തൃശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്.
78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും തൃശൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകി മുൻകൂർ ജാമ്യം നേടിയിരുന്നു ഇയാൾ.
Read also: തീയാളിയ കാറില്‍നിന്ന് നിലവിളി; നിസ്സഹായരായി നാട്ടുകാര്‍: അപകടത്തിന്റെ ദൃശ്യങ്ങള്‍
ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടർന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്.
Read aslo: ‘മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം; പകരം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ’
കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവേ പ്രതി മാർട്ടിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം അനുവദിച്ച കോടതി നാലു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. അതേസമയം യുവതിയുടെ പീഡനപരാതി വ്യാജമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
English Summary: Businessman Martin Sebastian booked for rape case