ADVERTISEMENT

കൊൽക്കത്ത∙ വിദ്യാർഥികളെ കാവിയുടുപ്പിക്കുന്നതിനു പകരം മികച്ച വിദ്യാഭ്യാസം നൽകാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഉപദേശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി വിശ്വഭാരതി സർവകലാശാല. വിശ്വഭാരതി കേന്ദ്ര സർവകലാശാലയാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകൾ ഇല്ലാത്തതാണ് നല്ലത്. പ്രധാനമന്ത്രിയുടെ മാർഗനിർദേശം എന്നും സർവകലാശാലയ്ക്ക് ഉണ്ടാകുമെന്നും സർവകലാശാല വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ചെവിയിലെത്തുന്നതെല്ലാം അതേപടി വിശ്വസിക്കാതെ വല്ലപ്പോഴും ബുദ്ധി കൂടി ഉപയോഗിക്കണമെന്നും സർവകലാശാല മമതയെ പരിഹസിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഏഴ് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത സർവകലാശാലയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. അധികാരം ഉപയോഗിച്ച് വിദ്യാർഥികളെയും അധ്യാപകരെയും കാവിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മമത തുറന്നടിച്ചിരുന്നു.

Read Also: ‘ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ’: എഫ്ഐആർ തിരുത്താൻ അപേക്ഷ

നേരത്തെയും മമതയും സർവകലാശാലയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ശാന്തിനികേതന്റെ ഭാഗമായ ഭൂമി നൊബേൽ ജേതാവ് അമർത്യ സെന്നിന് അനധികൃതമായി സർക്കാർ കൈമാറിയെന്ന ആരോപണവുമായി സർവകലാശാല രംഗത്തെത്തിയിരുന്നു. എന്നാൽ അമർത്യ സെന്നിന്റെ പിതാവ് അശുതോഷ് സെന്നിന് നിയമപരമായി കൈമാറിയതാണ് ഭൂമിയെന്നും അമർത്യ സെന്നിന് ഇതിൽ പങ്കില്ലെന്നും സത്യാവസ്ഥ മനസിലാക്കാതെ സംസാരിക്കരുതെന്നും മമത മറുപടിയും നൽകി.

English Summary: 'Request CM to use her brain…': West Bengal's Viswa Bharati university lashes out at Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com