വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട്

Flight Photo Wichudapa / Shutterstock
Photo Wichudapa / Shutterstock
SHARE

തിരുവനന്തപുരം∙ പ്രവാസികള്‍ക്ക് ആശ്വാസമായി വിമാനയാത്ര നിരക്ക് നിയന്ത്രിക്കാന്‍ ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. വിമാനയാത്രാ ചെലവ് നിയന്ത്രിക്കാന്‍ ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, പ്രവാസി അസോസിയേഷനുകള്‍ എന്നിവരുമായി സര്‍ക്കാര്‍ ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വിമാനയാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് സുതാര്യമായി വാങ്ങും. ചാര്‍ട്ടര്‍ വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുന്നതായി ധനമന്ത്രി അറിയിച്ചു.

English Summary: 15 crore corpus fund to control flight rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS