കോൺഗ്രസും ബിജെപിയും കൈകോർത്തു; മുതലമടയിൽ സിപിഎമ്മിന് ഭരണം നഷ്ടമായി

CPM Flag
സിപിഎം പതാക (ഫയൽ ചിത്രം)
SHARE

പാലക്കാട് ∙ മുതലമട ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടു. ഭരണസമിതിക്കെതിരെ 2 സ്വതന്ത്രാംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസം പാസായതാണു സിപിഎമ്മിനു തിരിച്ചടിയായത്. 8 സിപിഎം പ്രതിനിധികൾ അവിശ്വാസത്തെ എതിർത്തപ്പോൾ, 2 സ്വതന്ത്രരും കോൺഗ്രസിന്റെ 6 അംഗങ്ങളും ബിജെപിയുടെ 3 അംഗങ്ങളും പിന്തുണച്ചു. 

20 അംഗ പഞ്ചായത്തിൽ, സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് ഒരു സിപിഎം അംഗം രാജിവച്ചിരുന്നു. നിലവിൽ 19 അംഗങ്ങളാണുള്ളത്. അധ്യക്ഷ കെ.ബേബിസുധയ്ക്കെതിരെ പി.കൽപനാദേവിയും ഉപാധ്യക്ഷൻ ആർ.അലൈരാജനെതിരെ എം.താജുദ്ദീനുമാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.

Read Also: യുഎസിൽ ഒരു ജീവനെടുത്തു, ഒരാളുടെ കാഴ്ചയും: ആളെക്കൊല്ലിയായി കണ്ണിനുള്ള തുള്ളിമരുന്ന്?...

വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം  ബിജെപി സസ്പെൻഡ് ചെയ്തു. കെ.ജി.പ്രദീപ് കുമാർ, കെ.സതീഷ്, സി.രാധ എന്നിവർക്കെതിരെയാണു നടപടി. 3 പേരെയും പാർട്ടി ചുമതലകളിൽനിന്ന് ഒഴിവാക്കി. കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് അറിയിച്ചു.

English Summary: CPM lost power in Muthalamada panchayath at Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS